Sunday, October 25, 2026

തെലങ്കാനയിൽ ലോക്ക്ഡൗൺ നീളും, മൂന്ന് ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 29 വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു​വെ​ന്നും അദേ​ഹം അ​റി​യി​ച്ചു. എ​ഴു മ​ണി​ക്കൂ​ര്‍ നീ​ണ്ട മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് അ​ദേ​ഹം തീ​രു​മാ​നം അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ള്‍ റെ​ഡ്‌​സോ​ണ്‍ പ​ട്ടി​ക​യി​ലു​ണ്ട്. 18 ജി​ല്ല​ക​ള്‍ ഓ​റ​ഞ്ച് സോ​ണി​ലും ഒ​മ്പ​ത് ജി​ല്ല​ക​ള്‍ ഗ്രീ​ന്‍ സോ​ണി​ലു​മാ​ണു​ള്ള​ത്. മൂ​ന്നു ജി​ല്ല​ക​ളി​ല്‍ വൈ​റ​സ് അ​തി​ഗു​രു​ത​ര​മാ​യാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

റെ​ഡ്‌​സോ​ണ്‍ മേ​ഖ​ല​ക​ളി​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദ്, മെ​ഡ്ച​ല്‍, സൂ​ര്യ​പേ​ട്ട്, വി​കാ​ര​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ട​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Latest Articles