Sunday, November 8, 2026

ദുരിതാശ്വാസമായി,ബി ജെ പി എം പിമാർ ഒരു കോടി രൂപ നല്കും

ദില്ലി: രാജ്യത്ത് കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ബിജെപി എംപിമാരും ഒരു കോടി രൂപ വീതം നൽകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. എംപി ഫണ്ടിൽ നിന്നുമാണ് ഈ തുക കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. 386 എംപിമാരാണ് ഇരുസഭകളിലുമായി ബിജെപിക്കുള്ളത്.  നേരത്തെ പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആശുപത്രി ജീവനക്കാർക്ക്  ആരോഗ്യ ഇൻഷൂറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ്. രാജ്യത്ത് ഇതുവരെ 873 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് .20 പേർ മരിച്ചു.  79 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു.

Related Articles

Latest Articles