നെതർലാൻഡിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ സംഗീത ശിൽപ്പം ‘മിലെ സുർ മേരാ തുമാര’ റിലീസ് ചെയ്തു. ഇന്ത്യൻ അംബാസഡർ വേണു രാജാമണിയുടെ നെതൃത്വത്തിൽ മദ്രാസ് കോറസ് ബാന്‍റാണ് സംഗീത ശിൽപ്പം തയ്യാറാക്കിയത്.
ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാം എന്ന തീമിൽ, ഐക്യത്തോടെയും സമാധാനത്തോടെ ജീവിക്കാനും, സ്വരമാധുര്യമുള്ള ഒരു സിംഫണിയും രോഗശാന്തിയും സൃഷ്ടിക്കാനും ഒത്തുചേരാം എന്ന സന്ദേശമാണ് ‘മിലെ സുർ മേരാ തുമാര’ നൽകുന്നത്. നെതെര്ലാന്ഡ്സിലെ ഇന്ത്യൻ സമൂഹത്തിന്റെ ഒരുമ സംഗീത ശില്പത്തിൽ എടുത്തുകാട്ടുന്നു. പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിലേക്ക് പിന്തുണ നൽകാനും വിഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

