Thursday, November 5, 2026

നിസാമുദ്ദീന്‍ സന്ദര്‍ശിച്ച വ്യോമസേനാ ഉദ്യോഗസ്ഥനും നിരീക്ഷണത്തിൽ

ദില്ലി: ദില്ലി നിസാമുദ്ദീന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അടക്കം മൂന്നു പേരും അവരുടെ കുടുംബങ്ങളും നിരീക്ഷണത്തില്‍. എയര്‍മാനായ ഉദ്യോഗസ്ഥന്‍ മുന്‍കരുതല്‍ നിരീക്ഷണത്തിലും ഇയാളുമായി ഇടപഴകിയ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിരീക്ഷണത്തിലും കഴിയുകയാണെന്ന് വ്യോമസേന അറിയിച്ചു.ഡല്‍ഹി പാലം വ്യോമസേനാ താവളത്തില്‍ ക്രിട്ടിക്കല്‍ 3 വിങ് വിഭാഗത്തിലാണ് എയര്‍മാന്‍ ജോലി ചെയ്യുന്നത്.നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്​ലീഗ്​ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യോമസേന മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. എയര്‍മാനുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബന്ധപ്പെട്ടവരാണ് മറ്റ് രണ്ടു പേര്‍. അതേ സമയം,മൂന്ന് ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചു വരികയാണെന്ന് സേനാ അറിയിച്ചു. മൂന്നു കരസേനാ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനില്‍ നിന്നെത്തിയ ബന്ധുക്കളുമായി ഇടപഴകിയ സൈനികനാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles