Wednesday, October 7, 2026

ഇത് ഒരു മധുരമുള്ള ചലഞ്ച്, വരുന്നൂ ‘പൈനാപ്പിൾ ചലഞ്ച് ‘

കൊച്ചി : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൈനാപ്പിൾ ചലഞ്ചുമായി കൃഷി ഓഫീസർമാരുടെ സംഘടന.തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ അസ്സോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും, വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസ്സോസിയേഷനുമായി ചേർന്നാണ് പൈനാപ്പിൾ ചലഞ്ച് ആവിഷ്കരിച്ചിട്ടുള്ളത്.

പൈനാപ്പിൾ കൃഷിയുടെയും ,പൈനാപ്പിൾ മാർക്കറ്റിൻ്റെയും ആസ്ഥാനമായ മുവാറ്റുപുഴ വാഴക്കുളത്തേക്ക് തൊടുപുഴ ,കോതമംഗലം ,പിറവം ,കൂത്താട്ടുകുളം ,പെരുമ്പാവൂർ ,അങ്കമാലി ,മൂവ്വാറ്റുപുഴ ഭാഗങ്ങളിൽ നിന്നാണ് പൈനാപ്പിൾ എത്തി ചേരുന്നത്‌. ദിവസവും 1200 ടൺ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത് പൂർണ്ണമായി നിശ്ചലമായ അവസ്ഥയാണ്. ഇതിലൂടെ കർഷകർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കൂടാതെ, വടക്കെ ഇന്ത്യയിലേക്ക് ലോഡ് വിട്ടാൽ പോകുന്ന ഡ്രൈവർ തിരികെ വന്നാൽ 14 ദിവസം ക്വാറൻ്റെയ്നിൽ പോകേണ്ടി വരുന്നതിനാൽ ഡ്രൈവർമാരും പോകാൻ മടിക്കാണിക്കുന്നതും കർഷകർക്കു വിനയായി.പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് കർഷകരെ സഹായിക്കാനായി കൃഷി ഓഫീസർമാരുടെ സംഘടന മുന്നിട്ടിറങ്ങിയിരിക്കുന്നത് .

ചുരുങ്ങിയത് 100 കിലോഗ്രാം പൈനാപ്പിളിനായി 9447185944,9895691687 എന്നീ നമ്പറുകളിൽ 5,6 തിയ്യതികളിൽ വിളിച്ചാൽ ഓർഡർ നൽകാനാകും. .ഓർഡർ പ്രകാരം ഗുണമേന്മയുള്ള എ ഗ്രേഡ് പൈനാപ്പിൾ കിലോഗ്രാമിന് 20 രൂപ പ്രകാരം വിളിക്കുന്നയാൾ ആവശ്യപ്പെടുന്ന കേന്ദ്രങ്ങളിൽ ഈ മാസം 7, 8 തിയ്യതികളിലായി എത്തിച്ചു തരും. ഇവയുടെ വിതരണം നടത്തുന്ന സമയം തുക നൽകിയാൽ മതിയാകും. ഫ്ലാറ്റുകളിലെ വിവിധ അസ്സോസിയേഷൻ കൾ ഇവയുടെ ശേഖരണവും വിതരണവും ഏറ്റെടുത്താൽ ആൾക്കുട്ടം ഒഴിവാക്കാൻ സാധിക്കും .മാത്രമല്ല, റെസിഡൻ്റ്സ് അസ്സോസിയേഷനുകൾക്കും ,മറ്റു സന്നദ്ധ സംഘടന കൾക്കും ഇപ്രകാരം പ്രവർത്തിക്കാൻ സാധിക്കും. ലോക്ക് ഡൗൺ സമയമായതിനാൽ പൈനാപ്പിളിൻ്റെ വിവിധ ഉല്പന്നങ്ങളായ സ്ക്വാഷ്, ജാം ,ജല്ലി മുതലായ തയ്യാറാക്കാൻ ലഭിക്കുന്ന അവസരമായി ഇതിനെ പ്രയോജനപ്പെടുത്താം.

Related Articles

Latest Articles