Thursday, January 8, 2026

നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയിലെത്തിയ മലയാളിക്ക് കൊവിഡ്

തിരുവന്തപുരം: ജൂണ്‍ 12ന് തിരുവനന്തപുരത്തു നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ നേത്രാവതി എക്‌സ് പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ് 8 കോച്ചിലാണ് ഇയാള്‍ യാത്ര ചെയ്തത്.

രത്‌നഗിരിയില്‍ ഇറങ്ങിയ ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിലവില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി.

അതേസമയം മുംബൈയുടെ ജീവനാഡിയെന്നറിയപ്പെടുന്ന സബര്‍ബന്‍ ട്രെയിന്‍ ഇന്ന്മുതല്‍ വീണ്ടും സര്‍വീസ് തുടങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്.

ഐഡി കാര്‍ഡുകള്‍ പരിശോധിച്ച് മാത്രമാണ് ടിക്കറ്റ് നല്‍കുക. ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 1200 ല്‍ നിന്ന് 700 ആയി കുറച്ചിട്ടുമുണ്ട്. സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം തുടരുകയായിരുന്നു.

Related Articles

Latest Articles