Sunday, November 1, 2026

പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാതായി; ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ദില്ലി: ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതായതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് ഇരുവരേയും കാണാതായത്. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

നേരത്തെ ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യയുടെ നടപടിക്ക് തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ തിരിച്ചയയ്ക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ആവശ്യത്തിനായി പോയ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായത്.

Related Articles

Latest Articles