Sunday, November 1, 2026

പാര്‍ലമെന്റിന്റെ അനക്‌സ് കെട്ടിടത്തില്‍ തീപിടിത്തം. ആര്‍ക്കും പരിക്കില്ല

ദില്ലി: പാര്‍ലമെന്റിന്റെ അനക്‌സ് കെട്ടിടത്തില്‍ തീപിടിത്തം. അനക്‌സ് കെട്ടിടത്തിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്‌.
ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കില്ല.

സംഭവത്തെ തുടര്‍ന്ന് ഏഴ് അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപടര്‍ന്ന് അധികം വൈകും മുമ്പ് തന്നെ അണയ്ക്കാന്‍ സാധിച്ചു. 8.30നാണ് തീപ്പിടിത്തമുണ്ടായെന്ന് അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശം
അഗ്നിശമനാസേനക്ക് ലഭിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്‌ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Related Articles

Latest Articles