Wednesday, October 21, 2026

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചു ,പൊളിഞ്ഞപ്പോൾ വിഷവും കഴിച്ചു

     

കട്ടപ്പന: അന്യസംഥാന തൊഴിലാളിയുടെ അഞ്ച് വയസുകാരിയായ മകളെ അയല്‍വാസിയായ 62 വയസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞ അച്ഛന്‍ വണ്ടന്മേട് പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ അച്ഛൻ പരാതി കൊടുത്തതിന് തൊട്ടു പിന്നാലെ പ്രതി വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കഴിയുകയാണ് .

ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയുടെ നാലുവയസുകാരിയായ മകളെയാണ് അയല്‍വാസിയായ മുരളിക്കട പുത്തന്‍ വീട്ടില്‍ പി.ജെ. സണ്ണി(62) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ സണ്ണി വിഷം ഉള്ളില്‍ ചെന്നനിലയില്‍ പറമ്പില്‍കിടക്കുന്നതാണ് കണ്ടത്.
ഇപ്പോൾ ആശുപത്രിയില്‍ പോലീസ് നീരിക്ഷണത്തിൽ കഴിയുകയാണ് പ്രതി.

Related Articles

Latest Articles