Monday, June 17, 2024
spot_img

സെക്‌സ് ചാറ്റ്, അശ്ലീല പ്രദര്‍ശനം; മാല പാര്‍വ്വതി, നാടു ‘നന്നാക്കുന്ന’ പോലെ നിങ്ങള്‍ മകനെ കൂടെ ഒന്നു ശരിയാക്കൂ

തിരുവനന്തപുരം: എസ്എഫ്ഐ നേതാവായ അനന്തകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍. സിപിഎം ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനാണ് അനന്തകൃഷ്ണന്‍. ഇതോടെ ഈ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാകുകയാണ്.

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി , പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നുവെന്ന് പറഞ്ഞിട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുതുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മയ്ക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നിങ്ങള്‍.

നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് .പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യമില്ല..നിങ്ങളുടെ മകനാണ് തെറ്റു ചെയ്തത് . ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് .എനിക്കും ഉണ്ട് അഭിമാനം. എന്റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല. നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു. എന്നാണ് ട്രാന്‍സ് വുമണിന്റെ ആവശ്യം.

മകന്റെ അശ്ളീല ചാറ്റ് വിവാദത്തില്‍ പ്രതികരണവുമായി മാല പാര്‍വതിയും രംഗത്തെത്തി. എന്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്തം അവന്‍ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എന്റെ പക്ഷം, പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ വിഷയത്തില്‍ ഇന്നു രാവിലെ് സീമ ലൈവ് വന്നു. ചാറ്റൂള്‍പ്പെടെ ഷെയര്‍ ചെയ്തിരിക്കുകയാണ്.

Related Articles

Latest Articles