തിരുവനന്തപുരം : ജില്ലയിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത് പൂന്തുറ പ്രദേശവാസികൾ . ഇന്ന് പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പ വൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത് . ഇതിനുപുറമേ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൂച്ചെണ്ട് നല്‍കിയും സ്വീകരിച്ചു.
രോഗ ഡ് വ്യാപനം ശക്തമായ പൂന്തുറയിൽ തങ്ങളുടെ ജോലി ചെയ്യാനെത്തിയ ആരോഗ്യപ്രവർത്തകരെ നേരെ ചുമയ്ക്കാനും അവരെ തൊടാനും തുപ്പാനും ശ്രമമുണ്ടായത് വൻ വിവാദമായിരുന്നു . ഇത് ദേശീയ തലത്തിൽ തന്നെ ദേശീയതലത്തിൽ തന്നെ വാർത്തയായിരുന്നു. ഇത് പൂന്തുറ പ്രദേശ വാസികൾക്ക് ചീത്തപ്പേര് ഉണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്തെ വികാരിയച്ചനടക്കമുള്ളവർ മുൻകൈയെടുത്ത് ആരോഗ്യപ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത് .
അതേസമയം, 150 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രവും ഇവിടെ തുടങ്ങുന്നുണ്ട്. പരിശോധനകൾ ഇന്നു മുതൽ പൂർണ്ണ തോതിലാക്കുന്നതിനാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാനാണ് സാധ്യത. ഇതുവരെ നടത്തിയ 1366 ആന്റിജൻ പരിശോധനകളിൽ 262 പേർക്കാണ് ഈ മേഖലയിൽ പോസിറ്റീവായി കണ്ടെത്തിയത്. വൈകിട്ട് 5 മണി വരെ കടകള്‍ തുറക്കാനുള്ള സൗകര്യവും പൂന്തുറയില്‍ ഒരുക്കിയിട്ടുണ്ട്.

