Tuesday, April 30, 2024
spot_img

പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. പിറവത്തിനടുത്ത് വള്ളൂരാണ് സുധാകറിന്റെ സ്വദേശം. മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിരപ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌.
1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതാണ്. പ്രധാന രചനകൾ: ചിറ്റ, ചാരുലത, ഗൃഹപ്രവേശം, നീലക്കടമ്പ്,തുലാഭാരം, കുടുംബം, സുമംഗലി.

Related Articles

Latest Articles