മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വാണിജ്യസ്ഥാപനങ്ങള്‍ അടക്കാനുള്ള ബഹ്റൈന്‍ സര്‍ക്കാറിന്റെ തീരുമാനം ഇന്ന് നടപ്പാകും. ഏപ്രില്‍ ഒമ്പത് വരെയാണ് അടച്ചിടല്‍
വ്യാഴാഴ്ച വൈകീട്ട് ഏഴു മുതല്‍ ഏപ്രില്‍ ഒമ്പത് വൈകീട്ട് ഏഴു വരെയാണ് സ്ഥാപനങ്ങള്‍ അടച്ചിടുക. റസ്റ്റാറന്റുകളില്‍ ടേക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക.
റീട്ടെയ്ല്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രോണിക്, സമൂഹമാധ്യമ മാര്‍ഗങ്ങളിലൂടെ ഡെലിവറിയായി വില്പന നടത്താം. ഏപ്രില്‍ ഒമ്ബതു മുതല്‍ 23 വരെ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കും.

