Thursday, October 29, 2026

ബഹ്റൈനിൽ വരുന്നു, കൂടുതൽ നിയന്ത്രണങ്ങൾ

മനാമ: ബഹ്‌റൈനില്‍ 26 മുതല്‍ കടകള്‍ തുറക്കില്ല.
ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്റര്‍ ചികിത്സാകേന്ദ്രമായി പ്രവര്‍ത്തിക്കും.നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ ബാക്കിയെല്ലാം മാര്‍ച്ച് 26 മുതല്‍ അടച്ചിടും. സൂപ്പര്‍മാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി, ബാങ്ക് എന്നിവയൊഴിച്ചുളള എല്ലാ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളും ഈ മാസം 26 മുതല്‍ ഏപ്രില്‍ ഒമ്പത് വരെ അടച്ചിടുമെന്ന് വകുപ്പ് മന്ത്രി സായിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്റര്‍ കോറോണ വൈറസ് ബാധ പരിശോധനക്കും ചികിത്സക്കുമുളള കേന്ദ്രമാക്കി മാറ്റുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഐസോലേഷന്‍ സെന്ററും ഇവിടെ സജ്ജീകരിക്കും. എക്‌സിബിഷന്‍ സെന്ററിന് നാല് ഹാളുകളിലായി 1600 ലധികം ആളുകളെ ഉള്‍ക്കൊളളാന്‍ കഴിയും. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു 51 വയസ്സുള്ള ഒരു ബഹ്‌റൈനി വനിത കൂടി ഇന്ന് മരിച്ചു. 183 പേര്‍ക്ക് നിലവില്‍ വൈറസ് ബാധയുണ്ട്.

തിങ്കളാഴ്ച ഇറാനിൽ നിന്നും ബഹറിൻ സ്വദേശികളെ വഹിച്ചുള്ള ഒരു വിമാനം കൂടി എത്തുന്നുമുണ്ട്.

Related Articles

Latest Articles