കൊടും കുറ്റവാളിയായ ഒമര്‍ സയീദ് ഷെയ്ഖിന്റെ വധശിക്ഷ പാകിസ്ഥാന്‍ കോടതി ഇളവുചെയ്തു. സിന്ധ് പ്രവിശ്യയിലെ ഹൈക്കോടതിയാണ് കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട സയീദിന്റെ ശിക്ഷ 7 വര്‍ഷമാക്കി കുറച്ചത്.
വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടറായ അമേരിക്കന്‍ പൗരന്‍ ഡാനിയല്‍ പേളിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനാണ് ബ്രിട്ടീഷ് പൗരനായ ഒമര്‍ സയീദ് ഷെയ്ഖിന് പാക് കോടതി വധശിക്ഷ വിധിച്ചിരുന്നത്.
വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആയി ജോലി ചെയ്യുകയായിരുന്ന ഡാനിയല്‍ പേളിനെ പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ച് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.2002 ഫെബ്രുവരി ഒന്നിന് പാക് തീവ്രവാദികള്‍ പേളിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.
പത്തു ഭാഗങ്ങളായി നുറുക്കിയ നിലയില്‍ ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.2002 മുതല്‍ ജയിലിലായിരുന്ന ഒമര്‍ ശൈഖിനെ അധികം വൈകാതെ കോടതി മോചിപ്പിക്കും എന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.

