Thursday, January 8, 2026

മില്‍മയുടെ വ്യാജനെതിരെ നിയമനടപടി

തിരുവനന്തപുരം ; മില്‍മയുടെ വ്യാജനെതിരെ നിയമനടപടി. മില്‍മയുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യമുളള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മില്‍മ ചെയര്‍മാന്‍ കെ. എസ് മണി അറിയിച്ചു.

മഹിമ, മില്‍ന എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. മഹിമ ബ്രാന്‍ഡിനെതിരെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നും മില്‍ന ബ്രാന്‍ഡിനെതിരെ തിരുവനന്തപുരം കൊമേഷ്യല്‍ കോടതിയില്‍ നിന്നും മില്‍മയ്‌ക്ക് അനുകൂലമായി ഉത്തരവ് ലഭിച്ചിട്ടുണ്ട്.

സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles