മലയാള സിനിമാ താരം മാമുക്കോയ കോളിവുഡിലേക്ക്. വിക്രം നായകനാവുന്ന ചിത്രം കോബ്രയിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിലെ ഒരു പ്രധാന വേഷത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത്, മാമുക്കോയ അഭിനയിച്ച സിനിമകളിലെ രംഗങ്ങളെല്ലാം വൈറലായിരുന്നു. അജയ് ജ്ഞാനനുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാമുക്കോയ മാത്രമല്ല കോബ്രയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ സിനിമ അരങ്ങേറ്റം കുറിക്കുമ്ബോള്‍ നടി ശ്രീനിധി ഷെട്ടി തമിഴ് സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്.

