Friday, October 9, 2026

ഹൈദരാബാദിലും ശിശുമരണം

ഹൈദരാബാദ് : ഹൈദരാബാദില്‍ 45 ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധിത മേഖലകളില്‍ സഞ്ചരിച്ചിട്ടില്ലെന്നും രോഗബാധിതരായ ആരുമായും അടുത്തിടപഴകിയിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

എന്നാൽ,ഇൗ മാസം എട്ടിന് നാരായണ്‍പേട്ടിലെ ആശുപത്രിയില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആശുപത്രിയില്‍ നിന്ന് രോഗം പകര്‍ന്നതാകാമെന്നാണ് നിഗമനം.തുടര്‍ന്ന് മെഹബൂബ നഗറിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണെന്നതിൽ ഇതുവരെ വ്യക്തതയില്ല.

Related Articles

Latest Articles