Sunday, October 25, 2026

മുംബൈയിൽ കാര്യങ്ങൾ വഷളാകുന്നു; നിയന്ത്രണങ്ങൾക്കുപുറമേ നിരോധനാജ്ഞയും

മുംബൈ: മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. വര്‍ധിച്ചുവരുന്ന കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണിത്. രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ മുംബൈ നഗരത്തില്‍ സമ്പൂര്‍ണ്ണ നിരോധനാജ്ഞയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും നിരോധനാജ്ഞ ബാധകമാണ്.എന്നാല്‍, വൈദ്യസഹായം തേടിയുള്ള യാത്രകളെ ഇത് ബാധിക്കില്ലെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച മുംബൈ ഡിസിപി പ്രണയ അശോക് വ്യക്തമാക്കി.

കോവിഡ് രോഗബാധ ക്രമാതീതമായ ഉയര്‍ന്ന മഹാരാഷ്ട്രയില്‍, 14,541 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രോഗബാധ മൂലം സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 583 പേരാണ്.

Related Articles

Latest Articles