തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് മൂന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ ഘട്ടം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതികള്‍ തയാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കു ചുമതല നല്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്കാണ് ഏകോപന ചുമതല.
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം. വര്‍ക്കലയില്‍ ക്വാറന്റൈനിലുള്ളയാള്‍ സഹായിക്കാന്‍ ആളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആശുപത്രിയില്‍ പോയത്.
എല്ലാ തരത്തിലുള്ള സഹായം ഉറപ്പാക്കിയിട്ടും ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം,മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരെ സംസ്ഥാന അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തന്നെ പരിശോധിക്കും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈന് എന്നിവ വ്യക്തതയോടെ ആസൂത്രണം ചെയ്യും.എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഇതു നടപ്പിലാക്കുക. മറ്റു സംസ്ഥാനങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

