കൊച്ചി : സ്വര്‍ണ വില സംസ്ഥാന റെക്കോര്‍ഡുകള്‍ ഭേദിച്ച് പവന് 34,000 രൂപയിലെത്തി. ഒരു ഗ്രാമിന് 4,250 രൂപയാണ് വില. ഇന്ന് പവന് മാത്രം 200 രൂപ കൂടി. ഇൗ മാസം 2400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.
കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇത് മൂലം പലരും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില ഉയരാനുള്ള പ്രധാന കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

