Friday, October 30, 2026

റേഡിയോ ഓഫ് ചെയ്തതിൽ വൈരാഗ്യം. ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കാട്ടാക്കട കാച്ചാണിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ ആണ് മരിച്ചത്. 27 വയസായിരുന്നു.

സംഭവത്തിൽ സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കമ്പിവടി കൊണ്ട് തലയ്ക്കടിച്ചാണ് ഹിലാൽ സമീറിനെ കൊലപ്പെടുത്തിയത്.

Related Articles

Latest Articles