വയനാട്: ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് ബാറുകള്‍ അനുവദിച്ച് സര്‍ക്കാര്‍. വയനാട് ജില്ലയിലാണ് സര്‍ക്കാര്‍ ബാര്‍ ലൈാസന്‍സ് അനുവദിച്ചിരിക്കുന്നത്. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലുമായി മൂന്ന് ബാറുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്.ലോക്ക്ഡൗണിന് ശേഷം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
കല്‍പ്പറ്റയില്‍ ഒന്നും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടു ബാറുകള്‍ക്കുമാണ് പുതിയ ലൈസന്‍സ്. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ്.
ലോക്ക്ഡൗണിന് ശേഷം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക. ബീവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്. നേരത്തെ മഹാമാരിക്കിടെ സര്‍ക്കാര്‍ ഷാപ്പ് ലേലം വിവിധ ജില്ലകളില്‍ നടത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

