Sunday, November 8, 2026

വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ഉടൻ മാറ്റും

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം.ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

അതേസമയം, വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്.

എന്നാല്‍ 50 ബസുകള്‍ ഒരുമിച്ച്‌ വിട്ടുനല്‍കാനാവില്ലെന്നും ഇതിന് പ്രയാസമുണ്ടെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Related Articles

Latest Articles