Monday, November 2, 2026

വിലപേശലും ലേലംവിളിയുമൊക്കെയായി കേരളാ കോൺഗ്രസ്സുകാർ പൊളിക്കുകകയാണ് സൂർത്തുക്കളെ…

നിയമസഭാ സീറ്റില്‍ ഉറച്ചു ജോസ് കെ. മാണിയും ജില്ലാ പഞ്ചായത്ത് രാജിയില്‍ ഉറച്ചു പി.ജെ. ജോസഫും നിലപാടു ശക്തമാക്കിയതോടെ പന്തു വീണ്ടും യു.ഡി.എഫിന്റെ കോര്‍ട്ടിലേക്ക്. ”കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യം രാജിവയ്ക്കുക, മറ്റു വിഷയങ്ങളില്‍ ചര്‍ച്ച പിന്നീട്” എന്നാണു കോണ്‍ഗ്രസും മുസ്ലിം ലീഗും ജോസ് കെ. മാണി വിഭാഗത്തിനു നല്‍കിയ നിര്‍ദേശം. രാജിയില്‍ വിട്ടുവീഴ്ചയില്ലെന്നും അതിനു ശേഷം ചര്‍ച്ചയെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് (എം) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 ല്‍ 11 സീറ്റും വിട്ടുനല്‍കിയാല്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ് എന്ന നിലപാടിലാണ് ജോസ് വിഭാഗം.

Related Articles

Latest Articles