Saturday, October 24, 2026

സംസ്ഥാനത്ത് ഇതാ പുതിയ ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി ഉത്തരവിറങ്ങി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, കതിരൂര്‍, കാസര്‍കോട്ട് ജില്ലയിലെ ബദിയടുക്ക കോഴിക്കോട് ജില്ലയിലെ നാദാപുരം തിരുവനന്തപുരത്തെ മലയന്‍കീഴ്, വര്‍ക്കല എന്നിവിടങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി.

Related Articles

Latest Articles