Thursday, October 1, 2026

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ഇനി ജാമ്യമില്ലാ കേസ്; പുറംലോകം കാണില്ല

ദില്ലി: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും.

6 മാസം മുതല്‍ 7 വര്‍ഷം വരെ തടവു ശിക്ഷയാണ് ഇതില്‍ വ്യവസ്ഥ ചെയ്യുന്നത്. 8 ലക്ഷം രൂപവരെ പിഴയും ഈടാക്കും.വാഹനങ്ങള്‍ തകര്‍ത്താല്‍ മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളില്‍ നിന്ന് ഈടക്കും.ആരോഗ്യ പ്രര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും .ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കും.

Related Articles

Latest Articles