തിരുവനന്തപുരം: സദേശി ജാഗരൺ മഞ്ചും സെന്റർ ഫോർ പോളിസി ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു. “ATMANIRBHAR BHARAT – SKILL DEVELOPMENT, MSME & ENTREPRENEURSHIP” എന്ന വിഷയത്തിൽ നാളെ (ആഗസ്റ്റ് 16) വൈകിട്ട് 6 മണിക്ക് നടക്കുന്ന വെബിനാറില്‍ ഡോ. സി. വി. ആനന്ദബോസ് ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും.
ബിജെപി മുൻ ദേശീയ സെക്രട്ടറി സുധാൻഷു മിത്തൽ, എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ, NTTF സീനിയർ ജനറൽ മാനേജർ അനിൽ കുമാർ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു, സ്വദേശി ജാഗരൺ മഞ്ച് കേരള കൺവീനർ രഞ്ജിത്ത് കാർത്തികേയൻ, സെന്റർ ഫോർ പോളിസി ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ അരുൺ ലക്ഷ്മൺ എന്നിവർ പങ്കെടുക്കും. തത്വമയി ടിവിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ വെബിനാർ തത്സമയം സംപ്രേഷണം ചെയ്യും.