Tuesday, November 3, 2026

സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

ലക്‌നോ: സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ചോട്ടെ ലാല്‍ ദിവാകര്‍ മകന്‍ സുനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് ഗ്രാമത്തിലേക്കു നിര്‍മിച്ച റോഡ് പരിശോധിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ വയലിനു നടുവിലുള്ള ചെറിയ റോഡില്‍ വച്ച് ഇവര്‍ രണ്ടുപേരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇവരുടെ കൈവശം തോക്കുണ്ടായിരുന്നു. തര്‍ക്കത്തിനിടെ ഇവര്‍ ചോട്ടെ ലാലിനും മകനും നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആരെയും ഇതുവരെയും പോലീസ് അറസ്റ്റ് ചെയതിട്ടില്ല. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles