കൊല്ലം: പരവൂര്‍ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. പൂതക്കുളം സര്‍വീസ് സഹകരണബാങ്കിലാണ് ആത്മഹത്യ. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. ബാങ്കില്‍ കയറി ശരീരത്തിലേക്കു പെട്രോള്‍ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്‌സിറ്റ് വഴി ഓടി പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരുക്കില്ല.

