ദില്ലി : കോവിഡ് 19 നേരിടാനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കാൻ അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്‌ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍സ്ട്രീസ് തുടങ്ങിയവരും നേരത്തെ പ്ര ധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ചിരുന്നു. ‘കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി പ്രധാനമന്ത്രി കെയറിലേക്ക് അദാനി ഫൗണ്ടേഷന്‍ ഈ മണിക്കൂറില്‍ 100 കോടി നല്‍കാന്‍ സന്നദ്ധമാണ്’ ഗൗതം അദാനി ട്വീറ്റ് ചെയ്തു.

