Wednesday, October 28, 2026

സാമൂഹിക അകലം പാലിക്കാനാവശ്യപ്പെട്ട നടൻ റിയാസ് ഖാന് മർദ്ദനം

ചെന്നൈ : കൊവിഡിനെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കാനായി ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ പനൈയൂരിലെ വസതിക്ക് സമീപത്ത് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടന്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച്‌ നടന്‍ കാനതുര്‍ പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്റെ കണ്ണുവെട്ടിച്ചും ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നുണ്ട്. കൊറോണയെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കുകയാണ് വേണ്ടത്. രോഗം പടരുന്നത് ഒഴിവാക്കാനായാണ് രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുന്നത്. അതേസമയം, രാജ്യത്ത് 5734 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 166 പേരാണ് മരിച്ചത്.

Related Articles

Latest Articles