കൊച്ചി: മലയാള സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തില്‍ താര സംഘടന ‘അമ്മ’ യുടെ തീരുമാനം വൈകും. ‘അമ്മ’ ഭാരവാഹികളില്‍ പലരും സംസ്ഥാനത്തിനു പുറത്തായതിനാലാണ് തീരുമാനം വൈകുന്നത്. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കാതെ തീരുമാനമെടുക്കുന്നതിനെ കുറിച്ച് പറയാനാകില്ലെന്നും സംഘടന അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്തയച്ചിട്ടുണ്ട്.

