Thursday, October 8, 2026

ദില്ലിയിൽ ഒരു മലയാളി കൂടി മരിച്ചു

 ദില്ലി:കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. എ.കെ.രാജപ്പന്‍(60)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്‌സ്റേ ടെക്‌നീഷ്യനായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ. എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ മരിച്ചു. മൃതദേഹം സംസ്‌കരിച്ചു. 

കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചു വരുകയായിരുന്നു ഇയാള്‍. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് രാജപ്പന്‍. ഭാര്യയും മക്കളുമടക്കം ഡല്‍ഹിയിലാണ് താമസം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍. അതുകൊണ്ട് തന്നെ അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Related Articles

Latest Articles