Friday, November 6, 2026

സ്വര്‍ണ്ണക്കടത്ത് :ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. ഇതിനായി ശിവശങ്കർ പേരൂർക്കട പോലീസ് ക്ലബ്ബിലെത്തി.

ദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ശിവശങ്കർ ഇന്ന് പോലീസ് ക്ലബ്ബിലെത്തിയത്.

കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. രാവിലെ ഒമ്പതുമണിക്കാണ് എൻഐഎ സംഘമെത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നൽകാൻ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലേക്ക് എൻഐഎ ഉദ്യോഗസ്ഥനെത്തിയത് സ്കൂട്ടറിലായിരുന്നു. തുടർന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറിൽ ശിവശങ്കർ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു.

ഇതാദ്യമായാണ് ഉന്നതനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ദേശീയ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്.

കേസിൽ എൻഐഎ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപും തമ്മിലുള്ള ബന്ധം, ഇവർക്ക് സഹായം ചെയ്തുകൊടുത്തിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങൾ എൻഐഎ ചോദിച്ചറിയും

Related Articles

Latest Articles