Sunday, November 8, 2026

സ്വർണക്കടത്തിന് എന്ത് കൊറോണ

മലപ്പുറം :കോവിഡ് ഭീക്ഷണിയിൽ രാജ്യം വെല്ലുവിളി നേരിടുമ്പോഴും സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് നികുതിയില്ലാതെ കടത്താൻ ശ്രമിച്ച 1.85കോടിയുടെ സ്വർണം പിടികൂടിയത്.

മലപ്പുറം കട്ടപ്പാറ നിയാസ്‌, കോഴിക്കോട്‌ കല്ലായ്‌ റാഷിദ്‌ എന്നിവരാണ് സ്വര്‍ണം കടത്തിയത്‌.ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടുകയായിരുന്നു. മലപ്പുറം കട്ടപ്പാറ നിയാസ്‌, കോഴിക്കോട്‌ കല്ലായ്‌ റാഷിദ്‌ എന്നിവര്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ്‌ സ്വര്‍ണം കടത്തിയത്‌.

നിയാസില്‍നിന്ന്‌ 815 ഗ്രാം സ്വര്‍ണവും റാഷിദില്‍നിന്ന്‌ 1197 ഗ്രാം സ്വര്‍ണവും കണ്ടെത്തി.ഇരുവരും ഇന്നലെ ഇത്തിഹാദ്‌ വിമാനത്തില്‍ അബുദാബിയില്‍നിന്നാണ്‌ വന്നത്‌.

Related Articles

Latest Articles