Tuesday, October 6, 2026

കോവിഡ് :മറച്ചുവെച്ചാൽ ഇനി പിടി വീഴും

തിരുവനന്തപുരം:കോവിഡ് ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുക്കും. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും പോലീസ് നടപടിയെടുക്കും.

ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങളും ഇറക്കിട്ടുണ്ട്.

കടകളിലും മറ്റും ഇത്തരത്തിൽ തിരക്ക് അനുഭവപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കേണ്ടത് കടയുടെ ഉടമസ്ഥനാണ്‌. പൊലീസ് പെ ട്രോളിങ് ശക്തമാക്കിട്ടുണ്ട്.

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ.ഇന്നലെ മാത്രം സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി.

Related Articles

Latest Articles