ശ്രീനഗര്‍ : സഹപ്രവര്‍ത്തകന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സൈനികന് മരിച്ചു. ജമ്മു കാശ്മീരിലെ കുപ്വാരയിലാണ് സംഭവം.
കുപ്വാരയിലെ ഹിരിയിലുള്ള സൈനികക്യാമ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന ഹവില്‍ദാര്‍ രാകേഷ് കുമാറാണു കൊല്ലപ്പെട്ടതെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ഉടന്‍ സൈനിക ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

