ദില്ലി : ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നിന് ആഗോളതലത്തിൽ വൻ ഡിമാൻഡ്.ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കോറോണ വൈറസ് ബാധിതരില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന സൂചനകള്‍ വന്നതോടെയാണ് ഈ മരുന്നിന് ആഗോളതലത്തില്‍ വരെ ഡിമാന്‍ഡ് വർദ്ധിച്ചത്. മലമ്പനിക്ക് നല്കി വരുന്ന പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് പക്ഷേ കോവിഡിനുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദശേം നല്‍കിയിട്ടുണ്ട്.കൊറോണ വൈറസ് ബാധിതരില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് പരീക്ഷണം ഫലപ്രദമായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആന്റി മൈക്രോബിയല്‍ ഏജന്റ്സ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

