Tuesday, October 13, 2026

ഹോം ക്വാറന്റീന്‍ മുദ്രയുമായി യാത്ര : പൊലീസ് പൊക്കി

തൃശൂര്‍: ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ച രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തു.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് യാത്ര തടയുകയായിരുന്നു . ഷാര്‍ജയില്‍നിന്ന് എത്തിയവരാണ് അധികൃതരുടെ നിര്‍ദേശം മറികടന്നത്.

നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വോള്‍വോ ബസിലാണ് ഇരുവരും കയറിയത്. ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബെംഗളൂരുവില്‍ എത്തിയവരാണിവര്‍.

നെടുമ്ബാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കയറി. കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു.

Related Articles

Latest Articles