Sunday, June 2, 2024
spot_img

ടിക്ക് – ടോക്ക് യുവാവിനെ കൊന്നു

നോയിഡ: ടിക്​ടോക്കില്‍ പോസ്​റ്റ്​ ചെയ്യുന്ന വിഡിയോകള്‍ക്ക്​ ലൈക്​ കുറഞ്ഞതിനെത്തുടര്‍ന്ന്​ 18 കാരന്‍ തൂങ്ങിമരിച്ചു. നോയിഡയിലെ സെക്​ടര്‍ 39 ​പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം. മകന്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പിതാവ്​ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പതിവായി ടിക്​ടോകില്‍ പോസ്​റ്റ്​ ചെയ്​തിരുന്ന വിഡിയോകള്‍ക്ക്​ കുറച്ചു ദിവസങ്ങളിലായി കാഴ്​ചക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന്​ 18 കാരന്‍ നിരാശയിലായിരുന്നു. കുറച്ചു ദിവസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും മറ്റുള്ളവരോട് പതിവുപോലെ​ സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ്​ പറഞ്ഞു. അതേസമയം,​ തൂങ്ങിമരിക്കാനുണ്ടായ കാരണം ഇതു​തന്നെയാണോ എന്ന്​ അന്വേഷിച്ചുവരികയാണ്​ പൊലീസ്.

Related Articles

Latest Articles