പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടർ തുറന്നുവിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശി സുനു (25) ആണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയാണ് ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടത്. ഒരാൾക്ക് മാത്രമായി ഷട്ടർ ഉയർത്താനാകില്ലെന്നാണ് കെഎസ്ബിയുടെ നിഗമനം.

ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണെന്നും കെഎസ്ബി തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഷട്ടർ തുറന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.