Friday, April 26, 2024
spot_img

സംസ്ഥാനത്തെ സീറ്റു വിഭജനം പ്രഖ്യാപിച്ച് ബിജെപി ; കേരളത്തില്‍ ബിജെപി 14 ഉം ബിഡിജെഎസ് 5 ഉം സീറ്റുകളില്‍ മത്സരിക്കും; കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് തോമസ് വിഭാഗത്തിന്; സ്ഥാനാർഥി പട്ടിക ഇന്ന് പുറത്ത് വിടും

കേരളത്തില്‍ ബിജെപി 14 ഉം ബിഡിജെഎസ് 5 ഉം സീറ്റുകളില്‍ മത്സരിക്കും. വയനാട്, ഇടുക്കി , ആലത്തൂര്‍ , മാവേലിക്കര, തൃശൂര്‍ എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോട്ടയത്ത് കേരള കോൺഗ്രസ് തോമസ് വിഭാഗമായിരിക്കും മത്സരിക്കുക. ഇന്ന് രാത്രിയോടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് പി.കെ കൃഷ്ണദാസും, ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധരറാവുവും ദില്ലിയിൽ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related Articles

Latest Articles