ദില്ലി: ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായുളള പുന:പരിശോധനാ-റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച ( ഫെബ്രുവരി ആറിന് ) രാവിലെ 10.30 യ്ക്ക് പരിഗണിക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

നേരത്തെ ജനുവരി 22 മുതല്‍ ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചിരുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധിയിലായിരുന്നതിനാല്‍ കേസ് പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുകയായിരുന്നു.