Thursday, May 16, 2024
spot_img

അച്ഛനെയാണെനിക്കിഷ്ടം : അച്ഛന്റെ സ്നേഹം പാട്ടിലൂടെ നിറയുമ്പോൾ ……….

ഇന്ന് ജൂൺ 21 …ഫാദേർസ് ഡേ.ഈ അവസരത്തിൽ അച്ഛന്റെ സ്നേഹവും വാത്സല്യവുമൊക്കെ നിറയുന്ന ചില ഗാനങ്ങൾ കൂട്ടിയിണക്കുമ്പോൾ അത് ലോക സംഗീത ദിനത്തിലേക്കുള്ള കൂട്ടിക്കെട്ടൽ കൂടിയാകുന്നു . അച്ഛനെ കുറിള്ള നിരവധി ഗാനങ്ങൾ മലയാളത്തിലും മറ്റു ഭാഷകളിലുമായി വന്നിട്ടുണ്ട് .അവയിൽ നമ്മളെപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന, മനസ്സിൽ അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടുന്ന അഞ്ചു ഗാനങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത് .



1 .സൂര്യനായി തഴുകി …

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഈ ഗാനം ഓരോ ശ്രോതാവിന്റെയും ഉള്ളിൽ അച്ഛന്റെ സ്നേഹം നിറയ്ക്കുമെന്ന് ഉറപ്പ് .വിദ്യാസാഗറിന്റെ ഈണത്തിൽ ബിജു നാരായണൻ ആലപിച്ചതാണ് ഈ ഗാനം

2 .കളിവീടുറങ്ങിയല്ലോ ….

മനസിൽ കനൽ എരിയുകയാണ്. ആറ്റുനോറ്റുവളർത്തിയ മകനെക്കുറിച്ചുള്ള ഓർമകൾ തുളുമ്പിവീഴുമ്പോൾ ഉള്ള് കൊതിക്കുകയാണ് അവനെ ഒരു നോക്കു കാണാൻ. പിന്നെ പെയ്തിറങ്ങുകയായി താരാട്ടായി ആ ഗാനം, പക്ഷേ കണ്ണീരുപ്പോടെ മാത്രമേ കേൾവിക്കാരനത് രുചിക്കാനാവൂ. ജീവനുതുല്യം സ്നേഹിച്ച പൊന്നുണ്ണിയെ സന്യാസത്തിലേക്ക് തള്ളിവിട്ടിട്ട് നിസ്സഹായരായി നിൽക്കുന്ന പിതാവിന്റെ ദു:ഖം നിറഞ്ഞു നിൽക്കുന്നു ദേശാടനത്തിലെ കളിവീടുറങ്ങിയല്ലോ എന്ന ഗാനത്തിൽ. കൈതപ്രം ദാമോദരൻ നമ്പൂതിരിയെ നമ്മളുമായി ഒരുപാടടുപ്പിച്ച ഒരു മനോഹരഗാനം.



https://youtu.be/WuwWqaKA6f8



3 .ഇന്നലെ എന്റെ നെഞ്ചിലെ

ദൂരെ നിന്നും പിൻവിളി കൊണ്ട് വീണ്ടും ഓർമ്മകളെ താലോലിച്ച അച്ഛന്റെ വിരഹത്തിൻ മകന്റെ മനസ്സ് മന്ത്രിച്ചത്‌ ഗിരീഷ് പുത്തഞ്ചേരി എന്ന അനുഗ്രഹീതനായ കവിയുടെ വരികളിലൂടെയാണ് .എം ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ചിട്ടപ്പെടുത്തൽ …ഗാനഗന്ധർവ്വന്റെ പതിവ് തെറ്റിക്കാത്ത ആലാപന മികവ്





4 .പൂമുത്തോളെ ….

സിനിമയുടെ മാറ്റത്തിന്റെ ഈ കാലത്തിലും ബന്ധങ്ങളുടെ ആഴങ്ങൾ കോറിയിടുന്ന ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിക്കുന്ന നിരവധി ഗാനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് .അതിലൊന്നാണ് ജോസഫ് എന്ന ചിത്രത്തിലെ ഈ ഗാനം .ഓരോ പിതാവിന്റെയും ഉള്ളിൽ മൂളുന്ന നന്മയുടെ സംഗീതാംശം ….





5 .കണ്ണാനെ കണ്ണേ ….

ഭാഷകൾക്കതീതമാണ് ചിലപ്പോൾ ബന്ധങ്ങളുടെ ആഴം .അത് കൊണ്ട് തന്നെയാണ് തമിഴകത്തെ ഈ ഗാനം മലയാളികൾക്ക് പ്രിയങ്കരമായത് .വിശ്വാസം എന്ന അജിത് ചിത്രത്തിൽ സിധ്‌ ശ്രീറാം ആലപിച്ച ഈ ഗാനം ഈറനണിയിക്കാത്ത കണ്ണുകൾ ഉണ്ടാവില്ല …..



https://youtu.be/FObeRSFBvpA

Related Articles

Latest Articles