Sunday, May 26, 2024
spot_img

അട്ടത്തോട് പമ്പ റോഡിൽ വിള്ളലുകൾ. ശബരിമല റൂട്ടറിൽ പലയിടത്തും മണ്ണിടിച്ചിൽ രൂക്ഷം.

പത്തനംതിട്ട: ശബരിമല റൂട്ടറിൽ പലയിടത്തും മണ്ണിടിഞ്ഞതിനെ തുടർന്ന് റോഡ് രണ്ടായി ഇടിഞ്ഞു മാറി. ഇതോടെ ശബരിമല ഒറ്റപ്പെട്ട അവസ്ഥയിൽ ആണ്. അട്ടത്തോട് പമ്പ റോഡിൽ വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട് . ഇത് വഴി പോകുന്ന യാത്രക്കാർ ശ്രദ്ധിക്കണം എന്നും അറിയിപ്പ് നൽകുന്നു.

നീരൊഴുക്കു കൂടിയതോടെ പമ്പകരകവിഞ്ഞ് ആറന്‍മുളയില്‍ വെള്ളപ്പൊക്കമായി. പത്തനംതിട്ടജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെയാണ്. മൂഴിയാര്‍ കക്കി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മഴശമിച്ച് പലയിടങ്ങളിലും വെള്ളമിറങ്ങിതുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ഭീതിയിലാണ്ടവര്‍.

നഗരപ്രദേശങ്ങളിലാണ് മഴയ്ക്ക് ശമനം. വനമേഖലയില്‍ മഴതുടരുന്നു. കക്കി, പമ്പാ ഡാമുകളിലേയ്ക്കുള്ള നീരൊഴുക്ക് കൂടി. ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. വെള്ളംകയറിയ ആറന്‍മുള,റാന്നി മേഖലയില്‍ നിന്ന് ആളുകള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി. 17ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് അധികമായി ബോട്ടുകളും എത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles