Monday, April 29, 2024
spot_img

അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി ഉടൻ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ

ദില്ലി : അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി ഉടൻ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ . ആദ്യ സർവീസ് 13 രാജ്യങ്ങളിലാണ് ഉണ്ടാവുക. കർശന നിയന്ത്രണങ്ങളും ഉപാധികളുമോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ വിമാനങ്ങൾ സേവനം നടത്താനാണ് തീരുമാനം

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാൻഡ് , നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽ രാജ്യങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.

യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവീസ് ആരംഭിച്ചിരുന്നു.

Related Articles

Latest Articles