Sunday, May 5, 2024
spot_img

അന്യായമായി നികുതി കൂട്ടിയാൽ എന്താണ് ചെയ്യേണ്ടത് ? പിണറായി പറയുന്നത് കേൾക്കൂ | PINARAYI BUDGET

സർക്കാർ അധികാരദുര്വിനിയോഗത്തിലൂടെ നികുതി കൂട്ടിയാൽ അതിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് നമ്മുടെ മുഖ്യമന്ത്രി തന്നെ പറഞ്ഞുതരുന്നുണ്ട്. പക്ഷെ പറഞ്ഞത് ഇപ്പോഴല്ല 2014 ൽ ആണെന്ന് മാത്രം. അന്യായമായി നികുതി കൂട്ടിയാൽ എന്താണ് ചെയ്യേണ്ടതെന്ന് വർഷങ്ങൾക്ക് മുൻപേ പറഞ്ഞു തന്ന പിണറായി സഖാവിനു ഒരു ലാൽ സലാം.

പിണറായി വിജയൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
സർക്കാരിന്റെ പുതിയ നികുതിനിർദേശങ്ങൾ അംഗീകരിക്കില്ല. വർധിപ്പിച്ച വെള്ളക്ക രവും ഭൂനികുതിയും അടയ്ക്കരുത്. അധി കനികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പി ക്കാനുള്ള നീക്കത്തിനെതിരേ സമരരംഗത്തിറങ്ങും. അധികനികുതിയും വെള്ളക്കരവും പാർട്ടി അംഗ ങ്ങളും അനുഭാവികളും അടയ്ക്കില്ല. നികുതി അട യ്ക്കാത്തതിനെതിരേ നടപടിയുണ്ടായാൽ എങ്ങനെ നേരിടണമെന്ന് അപ്പോൾ ആലോചിക്കും

അധികാരം എന്നത് കൊള്ളയ്ക്കുള്ള ലൈസൻസ് അല്ല. കൃത്രിമമായി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാൻ അസാധാരണ നികുതിവർധന അടിച്ചേൽപ്പിച്ച് അധിക നികുതിയായി 4000 കോടി കൊള്ളയടിക്കുകയാണ്.

വെള്ളക്കരം 60 ശതമാനം കൂട്ടി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വേർതിരിവില്ലാതെ നിലവിലുണ്ടായിരുന്ന ഭൂനികുതി വേർതിരിച്ച് കുത്തനെ കൂട്ടി. പുതിയ മാറ്റത്തിലൂടെ പഞ്ചായത്തുകളിൽ 20 സെന്റിനു മുകളിൽ ഭൂമിയുള്ളവർക്കും മറ്റിടങ്ങളിൽ മുഴുവൻ ആളുകൾക്കും ഇരട്ടിയിലധികം ഭൂനികുതി നല്കണം. തെങ്ങ്, കവുങ്ങ്, റബർ, കാപ്പി, തേയില, ഏലം, കുരുമുളക് തോട്ടങ്ങളുടെ നികുതി കുത്തനെ കുട്ടി ജന-മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, സർക്കാർ ആശുപത്രികളിൽനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റ്, ക്ഷേമപെൻഷനുകൾക്ക് വേണ്ടി റവന്യു വകുപ്പിൽ നിന്നു വാങ്ങുന്ന സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് ഉൾപ്പെടെ കുത്തനെ വർധിക്കും. ഇതിലൂടെ മാത്രം 369 കോടി രൂപയുടെ കൊള്ളയാണ് ഉണ്ടാവുക.

ബജറ്റിൽ പോലും ഇത്രവലിയ നികുതി നിർദേശം ഉണ്ടാകാറില്ല. നിയമസഭയും ജനാധിപത്യത്തെയും വെല്ലുവിളിച്ചു ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ. ജനങ്ങളെ സ്നേഹിക്കുന്ന എന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ. അത് ഈ ബജറ്റിലൂടെ തന്നെ എല്ലാവര്ക്കും മനസ്സിലായി കാണുമെന്ന് കരുതുന്നു.

Related Articles

Latest Articles