Sunday, May 19, 2024
spot_img

അയോധ്യയില്‍ വീണ്ടും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

അയോധ്യ : അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍ വീണ്ടും കണ്ടെത്തി. പുതിയ ക്ഷേത്രനിര്‍മ്മാണത്തിനായി ഭൂമി കുഴിക്കുന്നതിനിടയിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.പുരാതനക്ഷേത്രത്തിന്റെ നിര്‍മ്മിതികള്‍ എന്ന് നിസംശയം പറയാവുന്ന തൂണുകളും,ചിത്രപണികളുള്ള സ്ലാബുകളും കലശങ്ങളുടെ അവശിഷ്ടങ്ങളും പുരാവസ്തുവകുപ്പ് കണ്ടെത്തി. ഇതോടൊപ്പം നിരവധി മൂര്‍ത്തികളുടെ രൂപങ്ങളും കിട്ടിയിട്ടുണ്ട്.ഈ ഘട്ടത്തില്‍ ലഭിച്ച അവശിഷ്ടങ്ങളില്‍ ഏറ്റവും പ്രധാനം അഞ്ച് അടി പൊക്കമുള്ള ഒരു ശിവലിംഗമാണ്.

ക്ഷേത്രത്തിന്റെ നിര്‍മിതിയുമായി ബന്ധപ്പെട്ട അത്ഭുത കണ്ടെത്തലുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മ്മാണത്തിനായി ഏറ്റെടുത്തിരിക്കുന്ന 67 ഏക്കര്‍ സ്ഥലത്ത് പുരാതനശ്രീരാമക്ഷേത്രത്തിനൊപ്പം ശിവക്ഷേത്രവും ഉണ്ടായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.ശ്രീരാമജന്മഭൂമിയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്താണ് ബാബറിമസ്ജിദ് പണിതതെന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് പുതിയ തെളിവുകള്‍.

Related Articles

Latest Articles