Monday, October 5, 2026

രാജീവ് സ്മരണയില്‍ രാജ്യം…

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29 ാമത്‌രക്തസാക്ഷിത്വ ദിനം ഇന്ന്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് അദ്ദേഹം കടന്നു പോയത്. 1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരില്‍ വച്ചാണ് രാജീവ് ഗാന്ധി എല്‍ടിടിയുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി.

ഇരുപത്തൊന്ന് വയസായിരുന്ന വോട്ടവകാശം 18 ആക്കിയതും, അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73 ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

Related Articles

Latest Articles